ടി 20 പരമ്പര : ഇന്ത്യക്ക് ആദ്യ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി

ബംഗളൂരു : ദക്ഷിണാഫ്രയ്ക്കക്കെതിരെ ടി 20 പരമ്പരയില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യക്ക് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. ബ്യൂറന്‍ ഹെന്‍ഡ്രിക്‌സിന്റെ ബാളിൽ 9 റണ്‍സ് നേടി രോഹിത് ശര്‍മ്മ പുറത്തായി . പിന്നീട് ബാറ്റിംഗിനിറങ്ങിയ കോഹ്‌ലിയും ഇതേ റണ്‍സിൽ ഔട്ടായി. കാഗിസേകയിക്കാണ് വിക്കറ്റ്. ഓപ്പണര്‍ ശിഖര്‍ ധവാന്‍ 30 റണ്‍സോടെയും പുറത്താക്കുകയായിരുന്നു. ഷംസിക്കാണ് വിക്കറ്റ്. ഇതോടെ 11 ഓവര്‍ പിന്നിടുമ്പോൾ 81 റണ്‍സിന് മൂന്ന് എന്ന നിലയിലാണ് ഇന്ത്യ.

ക്രീസില്‍ ഇപ്പോൾ ഋഷഭ് പന്തും (12), അയ്യരുമാണ് (3)ഉള്ളത് .നേരത്തെ, മൊഹാലിയില്‍ കളിച്ച ടീമില്‍ നിന്ന് മാറ്റമില്ലാതെയാണ് ഇന്ത്യ ഇറങ്ങിയത്. ദക്ഷിണാഫ്രിക്ക ഒരു മാറ്റം വരുത്തിയിട്ടുണ്ട്. റീസ ഹെന്‍ഡ്രിക്സ് ടീമിലെത്തിയപ്പോള്‍ ആന്റിച്ച്‌ നോര്‍ജെ പുറത്തുപോയി.

ടീം ഇന്ത്യ: രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, വിരാട് കോലി (ക്യാപ്റ്റന്‍), ഋഷഭ് പന്ത്, ശ്രേയസ് അയ്യര്‍, ക്രുനാല്‍ പാണ്ഡ്യ, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, വാഷിംഗ്ടണ്‍ സുന്ദര്‍, ദീപക് ചാഹര്‍, നവ്ദീപ് സൈനി.

ദക്ഷിണാഫ്രിക്ക: റീസ ഹെന്‍ഡ്രിക്സ്, ക്വിന്റണ്‍ ഡി കോക്ക്, തെംബ ബവൂമ, റാസി വാന്‍ ഡര്‍ ഡസ്സന്‍, ഡേവിഡ് മില്ലര്‍, ഡ്വെയ്ന്‍ പ്രിട്ടോറ്യൂസ്, ആന്‍ഡിലെ ഫെഹ്ലുക്വായോ, ബോണ്‍ ഫോര്‍ടിന്‍, കഗിസോ റബാദ, ബ്യൂറന്‍ ഹെന്‍ഡ്രിക്സ്, തബ്രൈസ് ഷംസി.

.

Leave A Reply