ദി ​ടെ​ലി​ഗ്രാ​ഫ് എ​ഡിറ്ററെ ഭീഷണിപ്പെടുത്തി കേ​ന്ദ്ര​മ​ന്ത്രി ബാ​ബു​ൽ സു​പ്രി​യോ

കോ​ൽ​ക്ക​ത്ത: വിദ്യാർഥിയോട് അപമര്യാദയായി പെരുമാറുന്ന ചിത്രം പ്രസിദ്ധീകരിച്ച ദി ടെലഗ്രാഫ് പത്രത്തിന്റെ എഡിറ്ററെ കേന്ദ്രമന്ത്രി ബാബുൽ സുപ്രിയോ ഭീഷണിപ്പെടുത്തിയെന്ന് ആരോപണം. ജാദവ്പൂർ സർവകലാശാലയിലെത്തിയ മന്ത്രി ഒരു വിദ്യാർഥിയുടെ ടീഷർട്ടിൽ പിടിച്ചുവലിക്കുന്ന ചിത്രവും വാർത്തയും  പത്രത്തിന്റെ ആദ്യപേജിൽ നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് എഡിറ്ററും തിരുവനന്തപുരം സ്വദേശിയുമായ ആർ രാജഗോപാലിന് മന്ത്രിയുടെ ഫോൺ വിളിയെത്തിയത്.

അപകീർത്തിപ്പെടുത്തുന്ന രീതിയിൽ ചിത്രവും വാർത്തയും നൽകിയതിൽ പത്രവും എഡിറ്ററും മാപ്പ് പറയണമെന്നായിരുന്നു മന്ത്രിയുടെ ആവശ്യം. ഫോണിലൂടെ മന്ത്രി മോശമായി സംസാരിച്ചെന്ന് ടെലഗ്രാഫ് പ്രതിനിധികൾ പറയുന്നു. അതേസമയം എഡിറ്ററാണ് അപമര്യാദയായി പെരുമാറിയതെന്നാണ് ബാബുൽ സുപ്രിയോയുടെ വാദം. രാജഗോപാലിനെ ഫോണിൽ വിളിച്ച കാര്യം മന്ത്രി തന്നെ ട്വീറ്റ് ചെയ്തിട്ടുണ്ട്.

സ​ർ​വ​ക​ലാ​ശാ​ല​യി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​നി​ടെ സു​പ്രി​യോ ഒ​രു വി​ദ്യാ​ർ​ഥി​യു​ടെ ഷ​ർ​ട്ടി​ൽ കു​ത്തി​പ്പി​ടി​ച്ചി​രി​ക്കു​ന്ന ചി​ത്ര​മാ​ണു വെ​ള്ളി​യാ​ഴ്ച പു​റ​ത്തി​റ​ങ്ങി​യ ടെ​ലി​ഗ്രാ​ഫ് ദി​ന​പ​ത്ര​ത്തി​ന്‍റെ ഒ​ന്നാം പേ​ജി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചി​രു​ന്ന​ത്. “Babull at JU” എ​ന്നാ​യി​രു​ന്നു വാ​ർ​ത്ത​യു​ടെ ത​ല​ക്കെ​ട്ട്. ഇ​താ​ണു മ​ന്ത്രി​യെ ചൊ​ടി​പ്പി​ച്ച​ത്.

” ടെലഗ്രാഫിന്റെ അഹങ്കാരിയായ എഡിറ്റർ രാജഗോപാൽ ഫോണിലൂടെ എന്നോട് സഭ്യമല്ലാത്ത ഭാഷയിൽ സംസാരിച്ചു. ജാദവ്പൂർ സർവകലാശാലയിൽ വിദ്യാർഥിയുടെ കോളറിൽ കടന്നുപിടിച്ചെന്ന തരത്തിൽ വ്യാജ വാർത്ത പ്രസിദ്ധീകരിച്ചതിൽ മാപ്പ് പറയണമെന്ന് പറയാൻ വിളിച്ചപ്പോഴായിരുന്നു ഇത്”- ബാബുൽ ട്വീറ്റ് ചെയ്തു.

Leave A Reply