സംസ്ഥാനത്ത് വീണ്ടും മഴ: ചൊവ്വാഴ്ച 4 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വീ​ണ്ടും മ​ഴ​യ്ക്ക് സാ​ധ്യ​ത. ചൊ​വ്വാ​ഴ്ച മു​ത​ല്‍ സം​സ്ഥാ​ന​ത്ത് ഒ​റ്റ​പ്പെ​ട്ട ക​ന​ത്ത മ​ഴ​ക്ക് സാ​ധ്യ​ത​യെ​ന്നു കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു. ചൊ​വ്വാ​ഴ്ച നാ​ല് ജി​ല്ല​ക​ളി​ൽ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു.

ഇതിന്റെ അടിസ്ഥാനത്തില്‍ പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, മലപ്പുറം ജില്ലകളില്‍ ചൊവ്വാഴ്ച യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബു​ധ​നാ​ഴ്ച എ​ട്ടു ജി​ല്ല​ക​ളി​ലും വ്യാ​ഴാ​ഴ്ച ഒ​മ്പ​ത് ജി​ല്ല​ക​ളി​ലും യെ​ല്ലോ അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ആന്ധ്രാ തീരത്ത് ന്യൂനമര്‍ദ്ദം രൂപപ്പെടാനുള്ള സാധ്യത കണക്കിലെടുത്താണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

Leave A Reply