ഒമാനിൽ വാ​ഹ​നാ​പ​ക​ടത്തിൽ മൂ​ന്ന്​ വി​ദേ​ശി​ക​ൾ മ​രി​ച്ചു

മ​സ്​​ക​ത്ത് ​:ബാ​ത്തി​ന എ​ക്​​സ്​​പ്ര​സ്​​വേ​യി​ൽ റു​സ്​​താ​ഖി​ന്​ സ​മീ​പ​മു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മൂന്ന് കു​വൈ​ത്തി​കൾ ​മ​രി​ച്ചു. ജ​മ്മ എ​ന്ന സ്​​ഥ​ല​ത്തി​ന്​ സ​മീ​പം ശ​നി​യാ​ഴ്​​ച രാ​വി​ലെ ഒ​മ്പ​ത​ര​യോ​ടെ​യാ​ണ്​ സം​ഭ​വം​. ലാ​ൻ​ഡ്​​ക്രൂ​യി​സ​ർ ട്ര​ക്കു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ത​ല കീ​ഴാ​യി മ​റി​ഞ്ഞ ലാ​ൻ​ഡ്​​ക്രൂ​യി​സ​ർ നി​ശ്ശേ​ഷം ത​ക​ർ​ന്നു. മൂ​ന്നു​പേ​രെ​യും ഉ​ട​ൻ അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​ൻ സാ​ധി​ച്ചി​ല്ല.

Leave A Reply