രാജസ്ഥാനിൽ നാലു കാലും മൂന്ന് കൈകളുമുള്ള കുഞ്ഞ് ജനിച്ചു; കുട്ടി ആരോഗ്യവാൻ

ജയ്സാൽമർ: രാജസ്ഥാനിൽ യുവതി ജന്മം നൽകിയത് നാലു കാലും മൂന്ന് കയ്യുമുള്ള പെൺകുഞ്ഞിന്. രാജസ്ഥാനിലെ ടോങ്കിലെ ആശുപത്രിയിൽ വച്ചായിരുന്നു രാജു എന്ന 24–കാരി അൽഭുത കുട്ടിക്ക് ജന്മം നൽകിയത്. സുഖപ്രസവത്തിലാണ് കുഞ്ഞ് ജനിച്ചത് .

പെൺകുട്ടിയാണ് അധികം കൈകാലുകളുമായി ജനിച്ചത്. കുട്ടിക്ക് നേരിയ തോതിൽ ശ്വാസ തടസ്സവുമുണ്ട്. അവൾക്ക് ഓക്സിജൻ  നൽകുന്നുണ്ടെന്നും മറ്റ് ആന്തരിക അവയവങ്ങളെല്ലാം സാധാരണ ഗതിയിൽ തന്നെയാണ് പ്രവർത്തിക്കുന്നതെന്നുമാണ് ഡോക്ടർമാർ പറയുന്നത്. കുറച്ചു കൂടി മികച്ച് ആശുപത്രിയിലേക്ക് റഫർ‌ ചെയ്യാനും സർജറി നടത്താനുമാണ് ഡോക്ടർമാർ തീരുമാനിച്ചിരിക്കുന്നത്.

സാമ്പത്തികമായും വിദ്യാഭ്യാസപരമായും പിന്നോക്കം നിൽക്കുന്ന ഇവർ ഗർഭസമയത്ത് അൾട്രാസൗണ്ട് സ്കാനിങ്ങിന് വിധേയയായില്ല. അതുകൊണ്ടാണ് കുട്ടിക്ക് ഇത്തരത്തിലൊരു പ്രശ്നമുണ്ടെന്ന് ഇവർക്ക് കണ്ടെത്താനാകാതിരുന്നതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു .

Leave A Reply