ഡ്രോൺ സാന്നിധ്യം സംശയിക്കപ്പെട്ടതിനെ തുടർന്ന് രണ്ട് എമിറ്റേസ് വിമാനങ്ങൾ വഴി തിരിച്ചുവിട്ടു

ദുബൈ: അന്താരാഷ്ട്ര വിമാനത്താവള മേഖലയിൽ ഡ്രോൺ സാന്നിധ്യം സംശയിക്കപ്പെട്ടതിനെ തുടർന്ന് ഞായറാഴ്ച ഉച്ചയോടെ രണ്ട് എമിറ്റേസ് വിമാനങ്ങൾ വഴി തിരിച്ചുവിട്ടു. ഡൽഹിയിൽ നിന്നുള്ള EK511, സിംഗപ്പൂരിൽ നിന്നുള്ള EK433 വിമാനങ്ങളാണ് താവളം മാറ്റി ലാൻറ് ചെയ്തത്.

ഡ്രോൺ സാന്നിധ്യം സംശയിക്കപ്പെട്ട ഉടനടി ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ തന്ത്രപ്രധാനമേഖല അടച്ചിടുകയായിരുന്നു. ആ സമയം ലാൻറ് ചെയ്യേണ്ടിയിരുന്ന സിംഗപ്പൂർ വിമാനം ദുബൈ വേൾഡ് സെൻട്രൽ വിമാനത്താവളത്തിലും ഡൽഹി വിമാനം ഷാർജ അന്താരാഷ്ട്ര വിമാനത്താവളത്തിലും ഇറക്കി.

യു.എ.ഇ സമയം 12.36 മുതൽ 12.51 വരെയാണ് വിമാനത്താവളം അടച്ചിെട്ടതെന്നും വൈകാതെ പ്രവർത്തനങ്ങൾ സാധാരണ നിലയിലായതായും എമിറേറ്റ്സ് വക്താവ് അറിയിച്ചു. പിന്നീട് ഈ വിമാനങ്ങൾ ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ തന്നെ തിരിച്ചെത്തിച്ചു.

 

Leave A Reply