ബി​ജെ​പി നേ​താ​ക്ക​ൾ​ക്ക് ആ​രെ​യെ​ങ്കി​ലും ഭ​യ​മു​ണ്ടെ​ങ്കി​ൽ അ​ത് പ്രി​യ​ങ്ക​യെ മാത്രം; രാ​ജ് ബ​ബ്ബ​ർ

ലക്‌നൗ: ബി.ജെ.പി നേതാക്കള്‍ ആരെയെങ്കിലും പേടിക്കുന്നുണ്ടെങ്കില്‍ അത് പ്രിയങ്ക ഗാന്ധിയെ ആണെന്ന് ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാജ് ബബ്ബര്‍.

‘ബി.ജെ.പി നേതാക്കള്‍ ആരെയെങ്കിലും പേടിക്കുന്നുണ്ടെങ്കില്‍ അത് പ്രിയങ്കയെ ആണ്. കാരണം അവര്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് ബി.ജെ.പിയ്ക്കാര്‍ക്ക് ഉത്തരമുണ്ടാകാറില്ല. പ്രിയങ്ക ഉന്നയിക്കുന്ന വിഷയങ്ങള്‍ ജനങ്ങളുടെ ഹൃദയത്തിലാണ് ഉള്‍ക്കൊള്ളുന്നത്.’ പ്രിയങ്ക കിഴക്കന്‍ യു.പിയുടെ ചുമതല ഏറ്റെടുത്ത ശേഷം കോണ്‍ഗ്രസ് പാര്‍ട്ടിയ്ക്ക് നഷ്ടപ്പെട്ട ഊര്‍ജ്ജം തിരികെ ലഭിച്ചെന്നും അദ്ദേഹം പറഞ്ഞു.

വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ശക്തമായി തിരിച്ചുവരുമെന്ന്  രാജ് ബബ്ബര്‍. ബി.ജെ.പിയ്‌ക്കെതിരെ ആത്മാര്‍ത്ഥമായി നിലകൊള്ളുന്നത് കോണ്‍ഗ്രസാണെന്നും അദ്ദേഹം പറഞ്ഞു.

പൊതുജനങ്ങള്‍ക്ക് പ്രിയങ്കയുടെ ആശയങ്ങള്‍ പെട്ടെന്ന് സ്വാംശീകരിക്കാനാവുന്നുണ്ട്. ബി.ജെ.പിയ്ക്കാര്‍ക്ക് അത് മനസിലാകുന്നില്ല- രാജ് ബബ്ബര്‍ പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യു.പിയില്‍ പരാജയം നേരിട്ടതില്‍ എല്ലാവര്‍ക്കും ഉത്തരവാദിത്വമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രിയങ്കയില്‍ എല്ലാവര്‍ക്കും വിശ്വാസമുണ്ടെന്നും രാജ് ബബ്ബര്‍ പറഞ്ഞു.

Leave A Reply