കോന്നി ഉപതിരഞ്ഞെടുപ്പ്: മോക്ക് പോള്‍ നടത്തി

പത്തനംതിട്ട:  കോന്നി നിയമസഭാ മണ്ഡല തിരഞ്ഞെടുപ്പിന് ഉപയോഗിക്കുന്നതിന് ജില്ലയ്ക്ക് അനുവദിച്ച വോട്ടിംഗ് യന്ത്രങ്ങളില്‍ ആദ്യഘട്ട പരിശോധന പൂര്‍ത്തിയായ ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനുകളുടെയുംവി വി പാറ്റുകളുടേയും മോക്പോള്‍ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടെ സാന്നിധ്യത്തില്‍ കളക്ടറേറ്റില്‍ നടന്നു. ജില്ലാ കളക്ടര്‍ പി ബി നൂഹ് മോക് പോള്‍ ഉദ്ഘാടനം ചെയ്തു.

കളക്ടറേറ്റിനു മുന്‍പില്‍ പ്രത്യേകമായി സജ്ജീകരിച്ചിട്ടുള്ള പന്തലിലാണ് മോക്‌പോള്‍ നടന്നത്. വോട്ടിംഗ് യന്ത്രങ്ങള്‍ പ്രവര്‍ത്തന സജ്ജമാണോ എന്ന് പരിശോധിക്കുന്നതിനും ഉറപ്പ് വരുത്തുന്നതിനുമാണ് മോക് പോള്‍ നടത്തിയത്. 430 വോട്ടിംഗ് യന്ത്രങ്ങളാണ് ജില്ലയ്ക്ക് അനുവദിച്ചിട്ടുള്ളത്. 212 ബൂത്തുകളാണ് കോന്നി നിയമസഭാ മണ്ഡലത്തിലുള്ളത്. ഭാരത് ഇലക്‌ട്രോണിക്‌സ് ലിമിറ്റഡിന്റെ(ബെല്‍) ഏറ്റവും പുതിയ വോട്ടിംഗ് മെഷീനുകളാണ് കോന്നി ഉപതിരഞ്ഞെടുപ്പിന് ഉപയോഗിക്കുന്നത്.

അതേസമയം, ഒരു മാസം നീണ്ട പ്രചാരണത്തിനൊടുവിൽ പാലാ നാളെ പോളിംഗ് ബൂത്തിലേക്ക്. പോളിംഗ് സാമഗ്രികളുടെ വിതരണം പൂർത്തിയായി. രാവിലെ ഏഴ് മുതൽ വൈകീട്ട് ആറ് വരെയാണ് വോട്ടെടുപ്പ്.

തെരഞ്ഞെടുപ്പിനായുള്ള ഒരുക്കങ്ങളെല്ലാം പൂർണം. 176 പോളിംഗ് ബൂത്തുകളിലായി 1,79,107 വോട്ടർമാർ നാളെ പോളിംഗ് ബൂത്തിലേക്ക്. ത്രികോണ മത്സരം നടക്കുന്ന പാലായിൽ മൊത്തം 13 സ്ഥാനാർത്ഥികളാണുള്ളത്. തെരഞ്ഞെടുപ്പിനായി നിയോഗിച്ച ഉദ്യോഗസ്ഥർക്ക് പാലാ കാർമൽ സ്കൂളിൽ നിന്ന് പോളിംഗ് സാമഗ്രികൾ വിതരണം ചെയ്തു. അത്യാധുനിക സംവിധാനങ്ങളുള്ള എം ത്രീ വോട്ടിംഗ് മെഷീനാണ് തെരഞ്ഞെടുപ്പിന് ഉപയോഗിക്കുന്നത്.

 

Leave A Reply