വള്ളികുന്നത്ത് വീട്ടിൽ നിന്ന് ആറു പവൻ സ്വർണാഭരണങ്ങൾ കവർന്നു

വളളികുന്നം : കഴിഞ്ഞ ദിവസം പുലർച്ചെ മൂന്നോടെ വള്ളികുന്നം പടയണി വെട്ടം, ഗണേശ് ഭവനത്തിൽ സുകുമാരൻ നായരുടെ വീട്ടിൽ നിന്ന് ആറു പവൻ സ്വർണാഭരണങ്ങൾ കവർന്നു. അടുത്തിടെയായിരുന്നു സുകുമാരൻ നായരുടെ മകന്റെ വിവാഹം. വിവാഹത്തിന് സംഭാവനയായി ലഭിച്ച ആറ് മോതിരവും, രണ്ട് ചെയിനുമാണ് കവർന്നത് .അടുക്കളയുടെ വാതിലിനോട് ചേർന്നുള്ള ജനാലയുടെ കൊളുത്ത് ഇളക്കിയ ശേഷം അടുക്കളയുടെ വാതിലിന്റെ കുറ്റിയെടുത്താണ് മോഷ്ടാവ് അകത്ത് കടന്നത്. ഹാൾവഴി കിടപ്പുമുറിയിലെത്തിയ മോഷ്ടാവ് അലമാരയുടെ വാതിലുകൾ തകർത്ത ശേഷം ഇതിനുള്ളിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണാഭരണങ്ങൾ കവരുകയായിരുന്നു. വീടിനു പിന്നിൽ സൂക്ഷിച്ചിരുന്ന മൂന്ന് ഇരുചക്രവാഹനങ്ങൾക്ക് കേടുപാടുകൾ വരുത്തി. ഈ വാഹനങ്ങൾ തുണികൊണ്ട് കൂട്ടിക്കെട്ടിയ നിലയിലുമായിരുന്നു. വിരലടയാള വിദഗ്ധർ സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു..

Leave A Reply