അരൂര്‍, കോന്നി മണ്ഡലങ്ങളില്‍ ഹിന്ദു സ്ഥാനാര്‍ഥികള്‍ വേണമെന്ന് വെള്ളാപ്പള്ളി നടേശന്‍

ആലപ്പുഴ:  ഉപതിരഞ്ഞെടുപ്പില്‍ അരൂരിലും കോന്നിയിലും ന്യൂനപക്ഷങ്ങള്‍ക്ക് സീറ്റ് നല്‍കരുതെന്ന് എസ്എന്‍ഡിപിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.  ഈഴവ സ്ഥാനാര്‍ഥികളില്ലെങ്കിലും രണ്ടിടത്തും ഹിന്ദു സ്ഥാനാര്‍ഥി മത്സരിക്കണം. ന്യൂനപക്ഷങ്ങള്‍ക്ക് സീറ്റ് നല്‍കിയാല്‍ അത് ഹിന്ദുസമൂഹത്തോടുള്ള അവഗണനയാകുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

അതേസമയം,ഉപതിരഞ്ഞെടുപ്പിനുള്ള  ബി.ജെ.പി സ്ഥാനാര്‍ഥിപ്പട്ടികയില്‍ കുമ്മനം രാജശേഖരനും. കുമ്മനം മല്‍സരിക്കണോ എന്നതില്‍ അന്തിമതീരുമാനം കേന്ദ്രനേതൃത്വം എടുക്കും. സ്ഥാനാര്‍ഥികളെ രണ്ടോ മൂന്നോ ദിവസത്തിനകം ഡല്‍ഹിയില്‍ പ്രഖ്യാപിക്കുമെന്ന്  കോര്‍ കമ്മിറ്റി യോഗത്തിനുശേഷം സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ് കൊച്ചിയില്‍ പറഞ്ഞു.

 

Leave A Reply