ഉംറ തീർഥാടകരുടെ തിരക്കു പരിഗണിച്ച് സൗദി എയർലൈൻസ് നാളെയും 26നും അധിക സർവീസ് നടത്തുന്നു

ജിദ്ദ/കരിപ്പൂർ : ഉംറ തീർഥാടകരുടെ തിരക്കു പരിഗണിച്ച് സൗദി എയർലൈൻസ് നാളെയും 26നും അധിക സർവീസ് നടത്തുന്നു. ജിദ്ദയിലേക്കുള്ള വിമാനങ്ങളിൽ ടിക്കറ്റ് കിട്ടാതെ തീർഥാടകർ പ്രയാസപ്പെടുന്ന സാഹചര്യത്തിലാണിത്. നാളെയും 26നും പ്രാദേശിക സമയം രാവിലെ ഏഴരയ്ക്കു ജിദ്ദയിൽനിന്നു പുറപ്പെടുന്ന വിമാനം വൈകിട്ടു നാലിന് കോഴിക്കോട്ടെത്തും. അഞ്ചിന് കോഴിക്കോട്ടുനിന്നു തിരിച്ച് രാത്രി ഒൻപതിനു ജിദ്ദയിൽ എത്തുംവിധമാണു സമയക്രമം. കോഴിക്കോട്ടുനിന്ന് ഗൾഫ് നാടുകളിലെ മറ്റു വിമാനത്താവളങ്ങളിൽ എത്തി അവിടെ മണിക്കൂറുകളോളം തങ്ങിയാണു പല തീർഥാടകരും ജിദ്ദയിൽ എത്തുന്നത്. അധിക സർവീസുകൾ നടത്തുന്നതോടെ തീർഥാടകർക്ക് ആശ്വാസമാകും.

Leave A Reply