‘എടക്കാട് ബറ്റാലിയൻ 06’ചിത്രത്തിലെ  ‘നീ ഹിമ മഴയായി ‘എന്ന ഗാനം യൂട്യൂബിൽ തരംഗമാവുന്നു

ടൊവിനോ തോമസും സംയുക്താ മേനോനും ഒന്നിക്കുന്ന ‘എടക്കാട് ബറ്റാലിയൻ 06’എന്ന ചിത്രത്തിലെ  ‘നീ ഹിമ മഴയായി ‘എന്ന ഗാനം യൂട്യൂബിൽ തരംഗമാവുന്നു.

നവാഗതനായ സ്വപ്‌നേഷ് കെ. നായരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. റൂബി ഫിലിംസ് ആൻഡ്‌ കാർണിവൽ മോഷൻ പിക്‌ചേഴ്‌സിന്റെ ബാനറിൽ ശ്രീകാന്ത് ഭാസി, തോമസ് ജോസഫ് പട്ടത്താനം, ജയന്ത് മാമ്മൻ, എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.

രൺജി പണിക്കർ, പി. ബാലചന്ദ്രൻ , അലൻസിയർ, ജോണി ആന്റണി, ഹരീഷ് കണാരൻ, കൊച്ചുപ്രേമൻ, സിബി ജോസ്, ഷാനു തോമസുകുട്ടി, ശാന്തി ലാൽ, മാളവികാ മേനോൻ, സ്വാസിക, മഞ്ജു സതീഷ്, എന്നിവർ മറ്റ് പ്രധാന താരങ്ങളാണ്. പി. ബാലചന്ദ്രന്റേതാണ് തിരക്കഥ ഹരി നാരായണന്റെ ഗാനങ്ങൾക്ക് കൈലാസ് മേനോൻ ഈണം പകരുന്നു. സീനു സിദ്ധാർഥാണ് ഛായാഗ്രഹണം

Leave A Reply