അരൂർ, കോന്നി മണ്ഡലങ്ങളിൽ ഹൈന്ദവ സ്ഥാനാർത്ഥികൾ വേണം; വെള്ളാപ്പള്ളി നടേശൻ

ആലപ്പുഴ: അരൂർ, കോന്നി മണ്ഡലങ്ങളിൽ ഹൈന്ദവ സ്ഥാനാർത്ഥികൾ വേണമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ന്യൂനപക്ഷങ്ങൾക്ക് സീറ്റ് നൽകിയാൽ അത് ഹിന്ദു സമൂഹത്തോടുള്ള അവഗണനയാകും. ഇരു മണ്ഡലങ്ങളിലും ഭൂരിപക്ഷമുള്ളത് ഹൈന്ദവരാണെന്ന കാര്യം മുന്നണികൾ ഓർക്കണമെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.

നേതാക്കൾ ജനങ്ങളോട് വിനീതരായി പെരുമാറണം. വട്ടിയൂർക്കാവിൽ ബിജെപി കുമ്മനം രാജശേഖരനെയും മഞ്ചേശ്വരത്ത് കെ സുരേന്ദ്രനെയും പരിഗണിക്കണമെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.

Leave A Reply