വ​ട്ടി​യൂ​ർ‌​കാ​വിൽ മ​ത്സ​രി​ക്ക​ണ​മെ​ന്ന് ആരോടും ആവശ്യപ്പെട്ടിട്ടില്ല; പ​ത്മ​ജ വേ​ണു​ഗോ​പാ​ൽ

തി​രു​വ​ന​ന്ത​പു​രം: വ​ട്ടി​യൂ​ർ‌​കാ​വ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ക്ക​ണ​മെ​ന്ന് താ​ൻ ആ​രോ​ടും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടി​ല്ലെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വ് പ​ത്മ​ജ വേ​ണു​ഗോ​പാ​ൽ. ‘അ​നാ​വ​ശ്യ വി​വാ​ദ​ങ്ങ​ളി​ലേ​ക്ക് തന്നെ വ​ലി​ച്ചി​ഴ​യ്ക്ക​രു​ത്. തൃ​ശൂ​രാ​ണ് ത​ന്‍റെ പ്ര​വ​ർ​ത്ത​ന മ​ണ്ഡ​ലം. മു​ര​ളി ത​ന്‍റെ സ്ഥാ​നാ​ർ​ഥി​ത്വം സം​ബ​ന്ധി​ച്ച് എ​ന്തു​കൊ​ണ്ടാ​ണ് അ​ങ്ങ​നെ അ​ഭി​പ്രാ​യം പ​റ​ഞ്ഞ​തെ​ന്ന് അ​റി​യി​ല്ല. ത​നി​ക്ക് ത​ന്‍റേ​താ​യ വ്യ​ക്തി​ത്വ​മു​ണ്ട്.” – പ​ത്മ​ജ പറഞ്ഞു.

Leave A Reply