അനോക് ലോക ബീച്ച് ഗെയിംസിൽ 11 വയസുകാരിയും

ദോഹ: 11 വയസുകാരിയായ സ്‌കേറ്റ്‌ബോർഡിങ് താരം സ്‌കൈ ബ്രൗണും ഒക്‌ടോബറിൽ ദോഹയിൽ ആരംഭിക്കുന്ന അനോക് ലോക ബീച്ച് ഗെയിംസിൽ മത്സരിക്കും. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രഫഷനൽ സ്‌കേറ്റ് ബോർഡർ കൂടിയാണ് ഈ ജാപ്പനീസ് പെൺകുട്ടി.

ബ്രൗൺ സമൂഹ മാധ്യമങ്ങളിൽ ലോക ബീച്ച് ഗെയിംസിൽ മത്സരിക്കാൻ ക്ഷണം ലഭിച്ചതിന്റെ സന്തോഷം പങ്കുവയ്ക്കുകയും ചെയ്തു. ഒട്ടേറെ രാജ്യാന്തര മത്സരങ്ങളിലെ ജേതാവായ സ്‌കൈ ബ്രൗൺ ലോക റാങ്കിങ്ങിൽ 182-ാം സ്ഥാനത്താണ്. ഇക്കഴിഞ്ഞ വേൾഡ് സ്‌കേറ്റ് സാവോ പോളോ പാർക്ക് ലോക ചാംപ്യൻഷിപ് വനിതാ ഫൈനൽസിൽ മൂന്നാം സ്ഥാനത്താണി താരം. ബ്രൗൺ സ്‌കേറ്റ് ബോർഡിങ് രംഗത്തേക്ക് ഏഴാം വയസ്സിലാണ് വരുന്നത്.

ഈ ഏറ്റവും പ്രായം കുറഞ്ഞ മത്സരാർഥിയായെ വാൻസ് യുഎസ് ഓപ്പണിലാണ് ലോകമറിഞ്ഞു തുടങ്ങിയത്. 2020 ടോക്കിയോ ഒളിംപിക്‌സിൽ യോഗ്യത നേടാനുള്ള ശ്രമത്തിലാണ് ബ്രൗൺ ഇപ്പോൾ. ഇൻസ്റ്റഗ്രാമിൽ നാലര ലക്ഷം ഫോളോവേഴ്സുണ്ട് ഈ കുഞ്ഞ് മിടുക്കിക്ക്. ഒക്‌ടോബർ 12 മുതൽ 16 വരെയാണ് മത്സരം. 6 ദിവസത്തെ മത്സരത്തിന് 97 രാജ്യങ്ങളിൽ നിന്നുള്ള 1,200 പേരാണ് എത്തുന്നത്. 14 ഇനം മത്സരങ്ങൾ നടക്കും. കത്താറ ബീച്ച്, ആസ്പയർ സോൺ, ദോഹ കോർണിഷ് എന്നിവിടങ്ങളിലാണ് മത്സരങ്ങൾ.

Leave A Reply