ഗാനഗന്ധർവ്വനിലെ പുതിയ ഗാനം ഇന്ന് റിലീസ് ചെയ്യും

മമ്മൂട്ടിയെ നായകനാക്കി രമേശ് പിഷാരടി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ആണ് ഗാനഗന്ധര്‍വ്വൻ. ചിത്രത്തിലെ പുതിയ ഗാനം ഇന്ന് വൈകുന്നേരം 6 മണിക്ക് മമ്മൂട്ടിയുടെ ഒഫീഷ്യൽ എഫ് ബി പേജിലൂടെ റിലീസ് ചെയ്യും. ചിത്രം സെപ്റ്റംബർ 27ന് പ്രദർശനത്തിന് എത്തും.

രമേഷ് പിഷാരടിയും ഹരി പി നായരും ചേര്‍ന്ന് കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്ന ഗാനഗന്ധര്‍വ്വനില്‍ മുകേഷ്, ഇന്നസെന്റ്, സിദ്ധിഖ്, സലിം കുമാര്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, ഹരീഷ് കണാരന്‍, മനോജ് കെ ജയന്‍, സുരേഷ് കൃഷ്ണ, മണിയന്‍ പിള്ള രാജു, കുഞ്ചന്‍, അശോകന്‍, സുനില്‍ സുഖദ, അതുല്യ, ശാന്തി പ്രിയ എന്നിവരും അഭിനയിക്കുന്നുണ്ട്. പഞ്ചവർണതത്ത എന്ന ചിത്രത്തിന് ശേഷം പിഷാരടി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഗാനമേള പാട്ടുകാരനായ കലാസദന്‍ ഉല്ലാസായി മമ്മൂട്ടി വേഷമിടുന്ന ഗാനഗന്ധര്‍വ്വനില്‍ പുതുമുഖം വന്ദിതയാണ് നായിക ആയി എത്തുന്നത്.

Leave A Reply