സൗദി എയർലൈൻസ് അധിക സർവീസ് നാളെയും 26നും നടത്തും

ജിദ്ദ: സൗദി എയർലൈൻസ് ഉംറ തീർഥാടകരുടെ തിരക്കു പരിഗണിച്ച് നാളെയും 26നും അധിക സർവീസ് നടത്താൻ തീരുമാനം. തീർഥാടകർ ക്ക് ജിദ്ദയിലേക്കുള്ള വിമാനങ്ങളിൽ ടിക്കറ്റ് കിട്ടാതെ പ്രയാസപ്പെടുന്ന സാഹചര്യത്തിലാണ് ഇത്തരത്തിൽ ഒരു നീക്കം. കോഴിക്കോട്ടുനിന്ന് ഗൾഫ് നാടുകളിലെ മറ്റു വിമാനത്താവളങ്ങളിൽ എത്തി അവിടെ മണിക്കൂറുകളോളം തങ്ങിയാണു പല തീർഥാടകരും ജിദ്ദയിലേക്ക് പോകുന്നത്.

അധിക സർവീസുകൾ നടത്തുന്നത് തീർഥാടകർക്ക് ആശ്വാസമാകും. നാളെയും 26നും പ്രാദേശിക സമയം രാവിലെ ഏഴരയ്ക്കു ജിദ്ദയിൽനിന്നു പുറപ്പെടുന്ന വിമാനം വൈകിട്ടു നാലിന് കോഴിക്കോട്ടെത്തും. അഞ്ചിന് കോഴിക്കോട്ടുനിന്നു തിരിച്ച് രാത്രി ഒൻപതിനു ജിദ്ദയിൽ എത്തുംവിധമാണു സമയക്രമം.സൗദി സെക്ടറിലെ തിരക്കുകുറയ്ക്കാൻ സൗദി എയർലൈൻസ് അടുത്ത ശീതകാല സമയപ്പട്ടികയിൽ ഒരു സർവീസ് കൂടി ഉൾപ്പെടുത്തുന്നു എന്നാണ് പറയുന്നത്.

Leave A Reply