സൗദി പോസ്റ്റ് പുതിയ തപാൽ സ്റ്റാംപ് പുറത്തിറക്കി

റിയാദ്: 89ാം സൗദി അറേബ്യ ദേശീയ ദിനം പ്രമാണിച്ച് സൗദി പോസ്റ്റ് പുതിയ തപാൽ സ്റ്റാംപ് പുറത്തിറക്കി.ഭരണാധികാരി സൽമാൻ രാജാവ് നടപ്പാക്കുന്ന 7 വൻ പദ്ധതികളെയും ആധുനിക സൗദിയുടെ ഭരണത്തിനു ചുക്കാൻ പിടിച്ച 7 രാജാക്കന്മാരെയും സൂചിപ്പിക്കും വിധം ഏഴു സ്വർണ കതിരുകളാണു സ്റ്റാംപിൽ കുട്ടിച്ചേർത്തിരിക്കുന്നത്. 3 റിയാലിന്റെ 10,000 സ്റ്റാംപുകളും 5 റിയാലിന്റെ 7000 സ്റ്റാംപുകളുമാണു പുറത്തിറക്കിയത്.

Leave A Reply