ആരോഗ്യ ഇൻഷുറൻസ് കാർഡ്: ഗുണഭോക്താക്കൾ എത്തണം

തൃശൂർ : മുള്ളൂർക്കര ഗ്രാമപഞ്ചായത്തിലെ ആരോഗ്യ ഇൻഷുറൻസ് ഗുണഭോക്താക്കളുടെ കാർഡ് ഈ വർഷം പുതുക്കിയവരുടെ കുടുംബാംഗങ്ങൾക്കുള്ള കാർഡ് ലഭ്യമാക്കുന്നതിനായി സെപ്തംബർ 19 മുതൽ ഒക്ടോബർ ഒന്നു വരെ യഥാക്രമം വാർഡ് ഒന്നു മുതൽ 14 വരെ മുള്ളൂർക്കര ഗ്രാമപഞ്ചായത്ത് ഇന്ദിര പ്രിയദർശിനി ഹാളിൽ വെച്ച് ഫോട്ടോ എടുക്കും. ആയതിന് കാർഡ് ഉടമസ്ഥനുൾപ്പെടുന്ന റേഷൻ കാർഡിലെ മറ്റു വ്യക്തികളും ആരോഗ്യ ഇൻഷുറൻസ് കാർഡ് ഉടമയും നേരിട്ട് ഹാജരാകണം.

കാർഡ് കൈപറ്റാൻ വരുന്നവർ ആധാർ കാർഡുകൾ, ഇൻഷുറൻസ് കാർഡ് പുതുക്കുന്ന സമയത്ത് ലഭിച്ച സ്ലിപ്പ്, റേഷൻ കാർഡ് എന്നിവ കൊണ്ടുവരണം. കൂടുതൽ വിശദ വിവരങ്ങൾക്ക് മുള്ളൂർക്കര ഗ്രാമപഞ്ചായത്ത് കുടുംബശ്രീ ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 04884-272526.

Leave A Reply