സാക്കിർ നായിക്കിനെ കൈമാറാൻ ഇന്ത്യൻ പ്രധാനമന്ത്രി ആവശ്യപ്പെട്ടിട്ടില്ല; മലേഷ്യ

ക്വാലാലംപൂർ: ഇസ്​ലാമിക മതപ്രഭാഷകൻ സാക്കിർ നായിക്കിനെ കൈമാറാൻ ഇന്ത്യൻ പ്രധാനമന്ത്രി മലേഷ്യയോട് ആവശ്യപ്പെട്ടുവെന്ന വാദം തള്ളി മലേഷ്യൻ പ്രധാനമന്ത്രി മഹാതിർ മുഹമ്മദ്.

‘പല രാജ്യങ്ങളും സാക്കിർ നായികിനെ ആഗ്രഹിക്കുന്നില്ല. ഞാൻ പ്രധാനമന്ത്രി മോദിയെ കണ്ടു. എന്നാൽ അദ്ദേഹം എന്നോട് സാക്കിർനായിക്കിനെ ആവശ്യപ്പെട്ടിട്ടില്ല. ഇയാൾ ഇന്ത്യയെ ബുദ്ധിമുട്ടിക്കുന്നവനാകാം. അദ്ദേഹത്തിന് പോകാൻ കഴിയുന്ന എന്തെങ്കിലും സ്ഥലം കണ്ടെത്താൻ ഞങ്ങൾ ശ്രമിക്കുന്നുണ്ടെങ്കിലും ഇപ്പോൾ ആരും അദ്ദേഹത്തെ സ്വീകരിക്കാൻ ആഗ്രഹിക്കുന്നില്ല.’ – പ്രാദേശിക മാധ്യമങ്ങളോട് മഹാതിർ മുഹമ്മദ് പറഞ്ഞു.

സാക്കിർ നായിക്കിനെ ഇന്ത്യക്ക് കൈമാറുന്ന വിഷയം പ്രധാനമന്ത്രി മോദി മഹാതിറുമായുള്ള കൂടിക്കാഴ്ചയിൽ ഉന്നയിച്ചിട്ടുണ്ടെന്ന് വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇത് തെറ്റാണെന്നാണ് മലേഷ്യ ഇപ്പോൾ വ്യക്തമാക്കിയത്.

Leave A Reply