‘ഒരു രാജ്യം ഒരു ഭാഷ’ ; തീക്കൊള്ളിക്കൊണ്ട് തലചൊറിയുകയാണെന്ന് പ്രൊഫ. കെ.വി. തോമസ്. എം.പി

കൊച്ചി:  രാജ്യം നേരിടുന്ന അതിരൂക്ഷമായ സാമ്പത്തിക തകർച്ചയും, യുദ്ധ സമാനമായി ജമ്മു കാശ്മീരിൽ ഉണ്ടായിട്ടുള്ള ജനാധിപത്യ ധ്വംസനവും മറച്ചുവെക്കുന്നതിനു വേണ്ടിയാണ് രാഷ്ട്രഭാഷ ഹിന്ദിയാക്കുന്ന പ്രഖ്യാപനവുമായി ബിജെപി പ്രസിഡന്റും, കേന്ദ്ര മന്ത്രിയുമായ അമിത് ഷാ കടന്നു വന്നിരിക്കുന്നതെന്ന് മുൻ കേന്ദ്ര മന്ത്രി പ്രൊഫ.കെ.വി.തോമസ്.എം.പി.

ഭാഷാ പ്രശ്നങ്ങൾ എന്നും രാജ്യത്ത് കലാപങ്ങൾ ആളിക്കത്തിക്കുന്നതിന് സഹായകരമായിരുന്നു. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഭാഷാ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനാണ് ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ത്രിഭാഷാ പദ്ധതി കൊണ്ടുവന്നത്. ഹിന്ദി ഭാഷയും ഇംഗ്ലീഷ് ഭാഷയും മറ്റൊരു പ്രാദേശിക ഭാഷ ഉൾക്കൊള്ളുന്നതാണ് ത്രിഭാഷാ പദ്ധതി.

കഴിഞ്ഞ അരനൂറ്റാണ്ടായി നിലനിന്നിരുന്ന ഭാഷാ വികാരങ്ങൾ കെട്ടടങ്ങിയ സന്ദർഭത്തിലാണ് രാജ്യം നേരിടുന്ന പ്രധാനപ്പെട്ട വെല്ലുവിളികളിൽ നിന്നും ശ്രദ്ധ തിരിച്ചുവിടുന്നതിന് അമിത് ഷാ ഏക ഭാഷാ എന്ന തന്ത്രവുമായി വന്നിട്ടുള്ളത്. ഈ വിഷയത്തിൽ തീക്കൊള്ളിക്കൊണ്ട് തലചൊറിയുകയാണെന്ന് കെ.വി.തോമസ് പറഞ്ഞു.

Leave A Reply