കുടവയർ പ്രശ്നമാകുന്നു

ആഢ്യത്വത്തിന്റെ പ്രതീകമായിരുന്നു കാലത്ത് നിന്ന് മാറി ഒരു കൂട്ടം രോഗാവസ്ഥകളിലേക്കുള്ള ക്ഷണമായി കുടവയർ മാറിയിരിക്കുകയാണ്. പണ്ട് പുരുഷൻമാർ മാത്രമാണ് ഈ പ്രശ്നം അഭിമുഖീകരിച്ചിരുന്നതെങ്കിൽ ഇന്ന് ഇതുമൂലം വിഷമിക്കുന്ന സ്ത്രീകളും കുറവല്ല. വയർ കുറയ്ക്കുന്നത് ഒരു വെല്ലുവിളി തന്നെയാണ്. ജിമ്മിൽ പോകാതെ വയർ കുറയ്ക്കാൻ സഹായിക്കുന്ന ചില വ്യായാമങ്ങൾ.

∙ നടത്തം അല്ലെങ്കിൽ ഓട്ടം വയറു കുറയ്ക്കാനുള്ള ആദ്യപടിയാണ്. കൂടുതൽ കൊഴുപ്പ് എരിച്ചു കളയാൻ ഇതിലൂടെ സാധിക്കും.
∙ സൈക്ലിങ് മികച്ച വയറു കുറയ്ക്കൽ വ്യായാമമാണ്. നടത്തവും സൈക്ലിങ്ങും ഇടവിട്ടാകാം.

∙ റിവേഴ്സ് ക്രഞ്ചസ് വ്യായാമങ്ങളും ചെയ്യാവുന്നതാണ്. മലർന്നു കിടന്ന ശേഷം പാദങ്ങൾ ക്രോസ് ചെയ്ത് കാലുകൾ മുട്ടുവരെ 90 ഡിഗ്രി ഇയർത്തിപ്പിടിക്കുക. ഒരു ബോളിന്റെയോ ബെഞ്ചിന്റെയോ സഹായത്തോടെയും ചെയ്യാം. ഇനി തലയും ചുമലുകളും തറയിൽ നിന്നുയർത്തുക. ഉയരുമ്പോള്‍ ശ്വാസം വിടണം. തല താഴ്ത്തുമ്പോൾ ശ്വാസം എടുക്കാം. രണ്ടുമൂന്നു തവണ വീതം 10–12 ആവർത്തനമാകാം.

Leave A Reply