ടെക്നിക്കൽ അസിസ്റ്റന്റ് ഒഴിവ് ; അഭിമുഖം സെപ്റ്റംബര്‍ 19 ന്

കാസർഗോഡ് : കുംബഡാജെ ഗ്രാമപഞ്ചായത്ത് ഓഫീസിലെ ടെക്നിക്കല്‍ അസിസ്റ്റന്റ് ഒഴിവിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനുള്ള അഭിമുഖം സെപ്റ്റംബര്‍ 19 ന് ഉച്ചയ്ക്ക് രണ്ടിന് കുംമ്പഡാജെ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ കേരള സര്‍ക്കാര്‍ നല്‍കുന്ന കമ്പ്യൂട്ടര്‍ എഞ്ചിനീയറിങ്, കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ മെയിന്റനന്‍സ്, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ത്രിവല്‍സര ഡിപ്ലോമ അല്ലെങ്കില്‍ ബിരുദവും അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും മൂന്ന് സെമസ്റ്ററില്‍ കുറയാത്ത പി.ജി.ഡി.സി.എ എന്നിവ നേടിയവരായിരിക്കണം. കുമ്പഡാജെ ഗ്രാമപഞ്ചായത്ത് പരിധിയില്‍ താമസിക്കുന്നവര്‍ക്ക് മുന്‍ഗണന.

Leave A Reply