ലീഡർ കെ കരുണാകരന്‍ ജന്മശതാബ്ദി പുരസ്കാരം മുല്ലപ്പള്ളി രാമചന്ദ്രന്

കോഴിക്കോട് :  മുന്‍ മുഖ്യമന്ത്രി കെ കരുണാകരന്‍റെ ജന്മശതാബ്ദിയോടനുബന്ധിച്ച് ഏര്‍പ്പെടുത്തിയിട്ടുള്ള ജന്മശതാബ്ദി പുരസ്കാരം കെ.പി.സി.സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന് സമ്മാനിച്ചു. ലീഡര്‍ സ്റ്റഡി സെന്‍റര്‍ ഏര്‍പ്പെടുത്തിയ പുരസ്കാരം കോഴിക്കോട് വെച്ച് നടന്ന ചടങ്ങില്‍ എ.കെ ആന്‍റണയാണ് കൈമാറിയത് .

കെ കരുണാകരനുമായുള്ള കോണ്‍ഗ്രസ് നേതാക്കളുടെ ഇണക്കവും പിണക്കവും ഓര്‍ത്തെടുക്കുന്ന ചടങ്ങായി ജന്മശതാബ്ദി പുരസ്കാര വിതരണം മാറി . കെ കരുണാകരനെ കോണ്‍ഗ്രസില്‍ തിരിച്ചെത്തിക്കുന്നതിന്‍റെ സൂത്രധാരന്‍ എ.കെ ആന്‍റണിയാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.

Leave A Reply