മരടിലെ ഫ്ലാറ്റുകൾ പൊളിക്കാൻ താത്പര്യം അറിയിച്ച കമ്പനികളുടെ യോഗ്യത പരിശോധിക്കും ; നഗരസഭ

കൊച്ചി:  മരടിലെ ഫ്ലാറ്റുകൾ പൊളിക്കാൻ താത്പര്യം അറിയിച്ച 13 കമ്പനികളുടെ യോഗ്യത പരിശോധിക്കുമെന്ന് നഗരസഭാ സെക്രട്ടറി ആരിഫ് ഖാൻ പറ‌ഞ്ഞു. വിദഗ്ധ സമിതിയുടെ നിർദേശപ്രകാരം മുന്നോട്ട് പോകും . ഫ്ലാറ്റ് സമുച്ചയങ്ങള്‍ പൊളിക്കാന്‍ ആറ് മാസത്തെ സമയമാണ് ഉള്ളതെന്നും അദ്ദേഹം വ്യക്തമാക്കി .

ഫ്ലാറ്റുകള്‍ പൊളിക്കുമ്പോൾ സ്ഫോടകവസ്തുക്കള്‍ ഉപയോഗിക്കാന്‍ പാടില്ല. സമീപവാസികള്‍ക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാകരുതെന്നും ആരിഫ് ഖാന്‍ പറഞ്ഞു.

മരടിലെ ഫ്ലാറ്റുകൾ പൊളിക്കാൻ താൽപര്യമറിയിച്ചുകൊണ്ട് കേരളത്തിന് പുറത്തുനിന്നുള്ള 13 കമ്പനികളാണ് ടെണ്ടര്‍ നൽകിയിരിക്കുന്നത് . ചെന്നൈ, ഹൈദരാബാദ്, ബെംഗളൂരു എന്നിവിടങ്ങളിൽ നിന്നുള്ള കമ്പനികളാണ് ഫ്ലാറ്റുകൾ പൊളിക്കാനായി രംഗത്തെത്തിയിട്ടുള്ളത്.

Leave A Reply