മാഫിയ ടീസർ തരംഗമാകുന്നു

ധ്രുവങ്ങൾ പതിനാറ് എന്ന ആദ്യ ചിത്രം കൊണ്ട് സിനിമാപ്രേക്ഷകരെ ഞെട്ടിച്ച 25-കാരനായ കാര്‍ത്തിക് നരേന്‍ അടുത്തതായി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം മാഫിയ ടീസർ എത്തി. അരുൺ വിജയ് നായകനാകുന്ന ചിത്രത്തിൽ പ്രസന്ന വില്ലൻ വേഷത്തിലെത്തുന്നു. പ്രിയ ഭവാനി ശങ്കര്‍ ആണ് നായിക. രണ്ട് ഭാഗങ്ങളായാണ് ചിത്രം ഒരുങ്ങുന്നത്.

സംഗീതം ജേക്സ് ബിജോയ്. ഛായാഗ്രഹണം ഗോകുൽ ബിനോയ്. ലൈക പ്രൊഡക്‌ഷൻസ് ആണ് നിർമാണം. മികച്ച പ്രതികരണമാണ് ടീസറിനു ലഭിക്കുന്നത്. സിനിമാലോകത്തെ പ്രമുഖർ കാർത്തിക്കിനെ പ്രശംസിച്ചു രംഗത്തുവന്നു.

മാഫിയയുടെ ടീസർ കണ്ട രജനികാന്തിന്റെ വാക്കുകൾ ഇങ്ങനെ, “ബ്രില്യന്റ് വര്‍ക്ക് കണ്ണാ, സെമ്മയാ ഇറുക്ക്, ലവ്ഡ് ഇറ്റ്.”

കാർത്തിക്കിന്റെ മൂന്നാമത്തെ ചിത്രമാണ് മാഫിയ. അരവിന്ദ് സ്വാമി, ഇന്ദ്രജിത്ത്, ശ്രേയ സരൺ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി നരകസൂരൻ എന്നൊരു ചിത്രം അദ്ദേഹം സംവിധാനം ചെയ്തിരുന്നു. എന്നാൽ സാമ്പത്തിക പ്രതിസന്ധി മൂലം ചിത്രം ഇതുവരെയും തിയറ്ററുകളിൽ എത്തിയിട്ടില്ല.

Leave A Reply