ഓണക്കാലത്ത് റെക്കോര്‍ഡ് നേട്ടവുമായി മില്‍മ

തിരുവനന്തപുരം:  ഓണക്കാലത്ത് റെക്കോർഡ് വിൽപ്പന നേടി മിൽമ . പൂരാടം, ഉത്രാടം ദിവസങ്ങളിൽ മാത്രം 46.6 ലക്ഷം ലിറ്റ‍ർ പാലും, 5.89 ലക്ഷം ലിറ്റ‍ർ തൈരുമാണ് മിൽമ സംസ്ഥാനത്ത് വിൽപ്പന നടത്തിയത്. ഇത് മിൽമയുടെ ചരിത്രത്തിലെ തന്നെ വലിയ നേട്ടമാണ് . ഓണമുണ്ണാൻ മിൽമയെ തെരഞ്ഞെടുത്ത എല്ലാ മലയാളികൾക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി രേഖപ്പെടുത്തുന്നതായി മില്‍മ ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.

കേരളത്തിലെ ക്ഷീര കർഷകരിൽ നിന്ന് ശേഖരിച്ചത് കൂടാതെ കർണ്ണാടക മിൽക് ഫെഡറേഷനിൽ നിന്ന് കൂടി മൈലം പാൽ വാങ്ങിയിരുന്നു . കൊച്ചിയിലും തിരുവനന്തപുരത്തും ആരംഭിച്ച മൊബൈൽ ആപ്പ് വഴിയുള്ള വിൽപനയ്ക്കും മികച്ച പ്രതികരണമാണ് ലഭിച്ചത്.

Leave A Reply