ഫ്ലാറ്റ് നിര്‍മ്മാതക്കള്‍ തങ്ങളെ കബളിപ്പിച്ചെന്ന് മരടിലെ ഫ്ലാറ്റുടമകള്‍

കൊച്ചി:  ഫ്ലാറ്റ് നിര്‍മ്മാതക്കള്‍ തങ്ങളെ ബോധപൂർവം കബളിപ്പിച്ചെന്ന് സുപ്രീം കോടതി പൊളിക്കാന്‍ ഉത്തരവിട്ട ആല്‍ഫ വെഞ്ചേഴേസിലെ താമസക്കാര്‍. ഫ്ലാറ്റിന്‍റെ മൊത്തം പണവും നല്‍കി രജിസ്ട്രേഷനും മറ്റും കഴിഞ്ഞപ്പോഴാണ് കേസും പുകിലുമെല്ലാം തങ്ങള്‍ അറിഞ്ഞതെന്ന്‌ ആല്‍ഫ വെഞ്ചേഴ്സിലെ താമസക്കാർ പറഞ്ഞു .

രജിസ്ട്രേഷന്‍ കഴിഞ്ഞിട്ടും കൈവശാവകാശ സര്‍ട്ടിഫിക്കറ്റ് ബില്‍ഡറില്‍ നിന്നും ലഭിച്ചിരുന്നില്ല. ഇതേക്കുറിച്ച് അന്വേഷിച്ചപ്പോഴാണ് കേസുകളെപ്പറ്റി അറിഞ്ഞത്. 2012-ല്‍ ഫ്ലാറ്റില്‍ താമസം തുടങ്ങിയതാണെന്നും എന്നാൽ ,ഇതുവരെ പൊസഷര്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ലെന്നും താമസക്കാർ വ്യക്തമാക്കി .

Leave A Reply