മരടില്‍ സുപ്രീംകോടതി വിധി നടപ്പാക്കണന്ന് വി എം സുധീരന്‍

പാലക്കാട്:  മരട് സംഭവത്തിലെ കുറ്റവാളികൾ ഫ്ലാറ്റ് നിര്‍മ്മാതാക്കള്‍ തന്നെയാണെന്ന് കെപിസിസി പ്രസി‍ന്‍റ് വി എം സുധീരന്‍. താമസക്കാരോട് മാനുഷിക പരിഗണന വേണമെന്നും എന്നാൽ വൈകാരിക പ്രതികരണങ്ങള്‍ പരിഗണിച്ച് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ കൂട്ടുനില്‍ക്കരുതെന്നും അദ്ദേഹം പറഞ്ഞു .

മരടില്‍ തീരദേശപരിപാലന നിയമം ലംഘിച്ച് ഫ്ലാറ്റുകള്‍ നിർമിച്ചവർ നഷ്ടപരിഹാരം നൽകണം . പുനരധിവാസത്തിന് സൗകര്യമൊരുക്കേണ്ടതും ഇവർ തന്നെയാണ് .സുപ്രീംകോടതി വിധി നടപ്പിലാക്കുക തന്നെ ചെയ്യണം . കെട്ടിടങ്ങള്‍ക്ക് പിഴയടച്ച് ക്രമപ്പെടുത്താൻ അനുവദിക്കരുത്. പ്രശ്നം പരിഹരിക്കാന്‍ ചേരുന്ന സര്‍വ്വകക്ഷിയോഗം വൈകരിക പ്രതികരണങ്ങളുടെ സ്വാധീനത്തില്‍ അകപ്പെടരുത്. കൈശ സർട്ടിഫിക്കറ്റിനെക്കുറിച്ചെല്ലാം അറിഞ്ഞിട്ടും ബിൽഡേഴ്സ് കാണിച്ചത് പണത്തിന്റെ ഹുങ്കാണെന്നും വി എം സുധീരന്‍ വ്യക്തമാക്കി .

Leave A Reply