പ​ഴ​യ​ത്ത് മ​ന​യ്ക്ക​ൽ സു​മേ​ഷ് ന​മ്പൂ​തി​രി ഗു​രു​വാ​യൂ​ർ മേ​ൽ​ശാ​ന്തി

ഗുരുവായൂർ:  ക്ഷേത്രം മേൽശാന്തിയായി ഗുരുവായൂർ മഞ്ചറ റോഡ് പഴയത്ത് സുമേഷ് നമ്പൂതിരി (41) തിരഞ്ഞെടുക്കപ്പെട്ടു. 12 ദിവസത്തെ ഭജനത്തിനു ശേഷം 30ന് രാത്രി ചുമതലയേൽക്കും. ഒക്ടോബർ ഒന്നു മുതൽ 6 മാസമാണു കാലാവധി. 2012 ഏപ്രിലിലും 2016 ഒക്ടോബറിലും മേൽശാന്തിയായിരുന്നു. അച്ഛൻ പഴയത്ത് സുബ്രഹ്മണ്യൻ നമ്പൂതിരി 2 വട്ടം മേൽശാന്തിയായിട്ടുണ്ട്. ഗു​​​രു​​​വാ​​​യൂ​​​ർ പ​​​ഴ​​​യ​​​ത്ത് മ​​​ന​​​യ്ക്ക​​​ൽ സു​​​ബ്ര​​​ഹ്മ​​​ണ്യ​​​ൻ ന​​​ന്പൂ​​​തി​​​രി​​​യു​​​ടേ​​​യും കി​​​രാ​​​ലൂ​​​ർ പു​​​തു​​​വാ​​​യ മ​​​ന​​​യ്ക്ക​​​ൽ ശ്രീ​​​ദേ​​​വി അ​​​ന്ത​​​ർ​​​ജ​​​ന​​​ത്തി​​​ന്‍റേ​​​യും മ​​​ക​​​നാ​​​ണ്.

ക്ഷേത്രത്തിൽ നിത്യവും പൂജകൾ ചെയ്യാൻ അവകാശമുള്ള ഓതിക്കൻ കുടുംബത്തിലെ അംഗമാണ്. തന്ത്രിമാർ നടത്തിയ കൂടിക്കാഴ്ചയിൽ 50 പേർ യോഗ്യത നേടി. ഉച്ചപ്പൂജ കഴിഞ്ഞ് ശ്രീകോവിലിനു മുന്നിലെ നമസ്കാര മണ്ഡപത്തിൽ ഭക്തജന സാന്നിധ്യത്തിൽ ഇപ്പോഴത്തെ മേൽശാന്തി പൊട്ടക്കുഴി കൃഷ്ണൻ നമ്പൂതിരി നറുക്കെടുത്തു.

Leave A Reply