വി​​മാ​​ന​​ത്താ​​വ​​ള​​ത്തി​​ൽ വ്യാ​​ജ ബോം​​ബ് ഭീ​​ഷ​​ണി മു​​ഴ​​ക്കി​​യ ആള്‍ പിടിയില്‍

നെ​​ടു​​മ്പാ​​ശേ​​രി: കൊ​​ച്ചി അ​​ന്താ​​രാ​​ഷ്ട്ര വി​​മാ​​ന​​ത്താ​​വ​​ള​​ത്തി​​ൽ വ്യാ​​ജ ബോം​​ബ് ഭീ​​ഷ​​ണി മു​​ഴ​​ക്കി​​യ ​​ആ​​ളെ സി​​ഐ​​എ​​സ്എ​​ഫ് പി​​ടി​​കൂ​​ടി. ഇ​​ന്ന​​ലെ പു​​ല​​ർ​​ച്ചെ നാ​​ലോ​​ടെ അ​​ന്താ​​രാ​​ഷ്ട്ര ടെ​​ർ​​മി​​ന​​ലി​​ലാ​​യി​​രു​​ന്നു സം​​ഭ​​വം. കൊ​​ച്ചി​​യി​​ൽ​​ നി​​ന്നു കു​​വൈ​​റ്റി​​ലേ​​ക്കു പോ​​കാ​​നെ​​ത്തി​​യ ജോ​​ൺ പാ​​ണ്ടി​​യാ​​ക്ക​​ൽ എ​​ന്ന യാ​​ത്ര​​ക്കാ​​ര​​നാ​​ണ് സു​​ര​​ക്ഷാ പ​​രി​​ശോ​​ധ​​ന​​യ്ക്കി​​ടെ ശ​​രീ​​ര​​ത്തി​​ൽ ബോം​​ബ് ഒ​​ളി​​പ്പി​​ച്ചി​​ട്ടു​​ണ്ടെ​​ന്നു ഭീ​​ഷ​​ണി മു​​ഴ​​ക്കി​​യ​​ത്. ഇ​​യാ​​ളെ വി​​ശ​​ദ​​മാ​​യ പ​​രി​​ശോ​​ധ​​ന​​യ്ക്കു വി​​ധേ​​യ​​നാ​​ക്കി​​യെ​​ങ്കി​​ലും ബോം​​ബ് ക​​ണ്ടെ​​ത്താ​​നാ​​യി​​ല്ല.

Leave A Reply