ശബരിമലയിൽ ഭക്ത സഹസ്രങ്ങൾക്ക് തിരുവോണ സദ്യ ഒരുക്കി ദേവസ്വം ബോർഡ്

പത്തനംതിട്ട:  ശബരിമലയിൽ ഭക്ത സഹസ്രങ്ങൾക്ക് തിരുവോണ സദ്യ ഒരുക്കി തിരുവിതാംകൂർ ദേവസ്വം ബോർഡ് . തിരുവോണ ദിവസമായ ബുധനാഴ്ച്ച ഉച്ചക്ക് 12 മണിയോടെ ദർശനത്തിനെത്തിയ ഭക്തസഹസ്രങ്ങൾക്ക് വിഭവസമൃദ്ധമായ ഓണ സദ്യയാണ് വിളമ്പിയത്.

വിശേഷാൽ പൂജകൾക്ക് ശേഷം സദ്യാലയത്തിൽ കൊളുത്തി വച്ച നിലവിളക്കിന് മുന്നിൽ സ്ഥാപിച്ച തൂശനിലയിൽ മേൽശാന്തി വി എൻ വാസുദേവൻ നമ്പൂതിരി ഓണ സദ്യ വിളമ്പി. അയ്യപ്പ സന്നിധിയിൽ ഓണസദ്യയുണ്ണാൻ കേരളത്തിനകത്തുനിന്നും പുറത്തുനിന്നുമായി ആയിരങ്ങളാണ് ശബരിമലയിലെത്തിയത്. ചടങ്ങുകൾക്ക് ശബരിമല തന്ത്രി കണ്oരര് മഹേഷ് മോഹനര് മുഖ്യ കാർമ്മികത്വം വഹിച്ചു. ഓണ പൂജകൾ പൂർത്തിയാക്കി 13 ന് വൈകുന്നരം 10 ന് മെൽശാന്തി വി എൻ വാസുദേവൻ നമ്പൂതിരി ഹരിവരാസനം പാടി നടയടക്കും.

Leave A Reply