ഓഗസ്റ്റ് മാസത്തില്‍ 88 കാറുകൾ വിറ്റ് ഹ്യുണ്ടായി കോന

ഹ്യുണ്ടായി ഇന്ത്യയിൽ അവതരിപ്പിക്കുന്ന ആദ്യ ഇലട്രിക് വാഹനമാണ് ഹ്യുണ്ടായി കോന. വാഹനം ഇന്ത്യൻ വിപണിയിൽ ജൂലൈയിൽ  എത്തി. എത്തിയ പത്ത് ദിവസത്തിനുള്ളിൽ 120 ബുക്കിങ് ആണ് വാഹനത്തിന് ലഭിച്ചിരുന്നു.  ഓഗസ്റ്റ് മാസത്തില്‍ 88 കാറുകൾ ആണ് നിരത്തിലിണങ്ങിയത്.  വാഹനത്തിന്റെ പ്രാരംഭ വില 25.3 ലക്ഷം രൂപ ആയിരുന്നു എന്നാൽ ഇപ്പോൾ ഇത് കുറച്ച് 23.71 ലക്ഷം രൂപയാക്കി. പൂർണമായി വൈദ്യുതിയിൽ പ്രവർത്തിക്കുന്ന വാഹനത്തിന് രണ്ട് മോഡലുകൾ ഉണ്ട്. 39 kWh, 64 kWh എന്നീ രണ്ട് മോഡലിൽ ആണ് വാഹനം എത്തുന്നത്. എന്നാൽ ഇന്ത്യയിൽ 64 kWh ബാറ്ററി പതിപ്പ് മാത്രമാണ് എത്തുന്നത്.

ഒറ്റ ചാര്‍ജില്‍ 452 കിലോമീറ്റര്‍ ഓടാൻ കഴിയുന്ന വാഹനത്തിന് നിരവധി ഫീച്ചറുകൾ ഉണ്ട്. 203 ബിഎച്ച്പി കരുത്തും 395 Nm ടോർക്കും പരമാവധി സൃഷ്ടിക്കാനാവും. മണിക്കൂറില്‍ 167 കിലോമീറ്ററാണ് വാഹനത്തിന്റെ പരാമവവധി വേഗത. ആദ്യ ഘട്ടത്തിൽ 16 നഗരങ്ങളിലാണ് വാഹനം എത്തുന്നത്. ഈ ഡീലർഷിപ്പുകളിൽ വാഹനം ചാർജ് ചെയ്യാനുള്ള സ്റ്റേഷനുകൾ സ്ഥാപിക്കും. ഫാസ്റ്റ് ചാർജിങ് സൗകര്യം ഉള്ളതായിരിക്കും ഇവ. പൂജ്യത്തില്‍ നിന്നും നൂറു കിലോമീറ്റര്‍ വേഗത്തിലെത്താന്‍ 7.6 സെക്കന്‍ഡുകള്‍ മതി കോനയ്ക്ക്.

Leave A Reply