ദുബായിൽ മലയാളി യുവതി കുത്തേറ്റ് മരിച്ചു; ഭർത്താവ് അറസ്റ്റിൽ

ദുബായ്∙ കൊല്ലം തിരുമുല്ലവാരം സ്വദേശിനി സി. വിദ്യാ ചന്ദ്രൻ (39) ദുബായിൽ കുത്തേറ്റു മരിച്ചു. ഭർത്താവ് തിരുവനന്തപുരം കാരയ്ക്കാമണ്ഡപം തെക്കേവീട്ടിൽ യുഗേഷിനെ (45) അറസ്റ്റ് ചെയ്തു. പുന്നത്തല അനുഗ്രഹയിൽ ചന്ദ്രശേഖരൻ നായരുടെ മകളാണു വിദ്യ.

അൽഖൂസിൽ വിദ്യ ജോലി ചെയ്യുന്ന സ്വകാര്യസ്ഥാപനത്തിന്റെ പാർക്കിങ് മേഖലയിൽ വാക്കേറ്റത്തെ തുടർന്ന് യുഗേഷ് കുത്തിക്കൊല്ലുകയായിരുന്നു. സ്ഥാപനത്തിൽ നിന്നു വിളിച്ചിറക്കിയായിരുന്നു കൊല. കടന്നുകളഞ്ഞ പ്രതിയെ മണിക്കൂറുകൾക്കകം പൊലീസ് പിടികൂടി. കൊല ചെയ്യാൻ തീരുമാനിച്ച് കത്തിയുമായാണു യുഗേഷ് എത്തിയതെന്ന് പൊലീസ് പറഞ്ഞു.  ചന്ദ്രികയാണ് വിദ്യയുടെ അമ്മ.

യുഗേഷ് രണ്ടാഴ്ച മുൻപാണു ദുബായിലേക്കു പോയതെന്നു പറയുന്നു. വീട് പൂട്ടിക്കിടക്കുകയാണ്. അമ്മ സഹോദരിയുടെ കൂടെയാണു താമസം.

Leave A Reply