ഡല്‍ഹി സര്‍വകലാശാലയിൽ നോമിനേഷന്‍ സമര്‍പ്പിക്കുന്നത് തടഞ്ഞുവെന്നാരോപിച്ച് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ നല്‍കിയ ഹരജി ഇന്ന് പരിഗണിക്കും.

ഡല്‍ഹി സര്‍വകലാശാല തെരഞ്ഞെടുപ്പില്‍ നോമിനേഷന്‍ സമര്‍പ്പിക്കുന്നത് എ.ബി.വി.പി പ്രവര്‍ത്തകര്‍ തടഞ്ഞുവെന്നാരോപിച്ച് ഒരു കൂട്ടം എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ നല്‍കിയ ഹരജി ഡല്‍ഹി ഹൈകോടതി ഇന്ന് പരിഗണിക്കും.

ഈ മാസം നാലിന് നോമിനേഷന്‍ സമര്‍പ്പിക്കാനെത്തിയ എസ്.എഫ്.ഐ പ്രവര്‍ത്തകരെ എ.ബി.വി.പിക്കാര്‍ തടയുകയും നോമിനേഷന്‍ പേപ്പറുകള്‍ കീറിയെറിയുകയും ചെയ്തുവെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. എസ്.എഫ്.ഐക്ക് ഒരു നാമനിര്‍ദേശ പത്രിക പോലും സമര്‍പ്പിക്കാനായില്ല. എസ്.എഫ്.ഐയും എ.ഐ.എസ്.എഫും സഖ്യം ചേര്‍ന്നാണ് ഇത്തവണ ഡല്‍ഹി സര്‍വകലാശാലയില്‍ മത്സരിക്കുന്നത്.

എ.ഐ.എസ്.എഫിന്‍റെ ഒരാള്‍ക്ക് മാത്രമേ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനായുള്ളൂ. മറ്റന്നാളാണ് വോട്ടെടുപ്പ് നിശ്ചയിച്ചിരുന്നത്. പരാതി മുഖവിലക്കെടുത്താല്‍ വോട്ടെടുപ്പ് കോടതി നീട്ടിവെച്ചേക്കും.

Leave A Reply