പ്രളയകാലത്ത് നാടിനായി അക്ഷീണം പ്രയത്നിച്ചവർ…; ശ്രദ്ധേയമായി സിആർപിഎഫ് ജവാന്മാരുടെ ഓണാഘോഷം

തിരുവനന്തപുരം : പള്ളിപ്പുറം സിആർപിഎഫ് ക്യാമ്പിലെ ജവാന്മാരുടെ ഓണാഘോഷം വ്യത്യസ്ത പരിപാടികൾ കൊണ്ടും സംഘാടക മികവ് കൊണ്ടും ശ്രദ്ധേയമായി. അക്ഷീണപ്രയത്നത്തിലൂടെ സമാനതകളില്ലാത്ത പ്രളയത്തിൽ നിന്നും കേരളത്തെ കൈപിടിച്ചുയർത്തിയ വിഭാ​ഗക്കാരുടെ മാനസിക ഉല്ലാസത്തിനു കൂടി വേണ്ടിയാണ് ഇത്തവണ ക്യാമ്പിൽ വിപുലമായ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചത്.

ക്യാമ്പ് ഡിഐജി മാത്യു എ ജോണിന്റെ പ്രത്യേക താൽപ്പര്യപ്രകാരമായിരുന്നു സേനാവിഭാ​ഗങ്ങൾക്കായുള്ള ഓണാഘോഷം. സേനയിലെ കഠിന ജോലിക്കിടയിൽ വീണു കിട്ടുന്ന ഇത്തരം അപൂർവ്വ അവസരങ്ങളിലൂടെ സേനാംഗങ്ങളെ മാനസികമായി ഉത്തേജിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് വിപുലമായ രീതിയിൽ ഇക്കുറി ഓണം ആഘോഷിക്കാൻ തീരുമാനിച്ചതെന്ന് അദ്ദേഹം പറഞ്ഞു. തിരക്കിനിടയിൽ സേനയുടെ കാര്യക്ഷമമായ ഇടപെടലിനെ സംബന്ധിച്ചും അദ്ദേഹം മനസ് തുറന്നു.

Leave A Reply