ഗാനഗന്ധർവ്വൻ ‘: ചിത്രത്തിലെ പുതിയ ക്യാരക്ടർ പോസ്റ്റര്‍ പുറത്തിറങ്ങി

മമ്മൂട്ടിയെ നായകനാക്കി രമേശ് പിഷാരടി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ആണ് ഗാനഗന്ധര്‍വ്വൻ. ചിത്രത്തിലെ ഇരുപത്തിയൊന്നാമത്തെ ക്യാരക്ടർ പോസ്റ്റര്‍ പുറത്തിറങ്ങി. സാജൻ പള്ളുരുത്തിയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ ആണ് പുറത്തുവിട്ടിരിക്കുന്നത്. ചിത്രത്തില്‍ ബാങ്ക് മാനേജർ വിക്രം എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്.

രമേഷ് പിഷാരടിയും ഹരി പി നായരും ചേര്‍ന്ന് കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്ന ഗാനഗന്ധര്‍വ്വനില്‍ മുകേഷ്, ഇന്നസെന്റ്, സിദ്ധിഖ്, സലിം കുമാര്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, ഹരീഷ് കണാരന്‍, മനോജ് കെ ജയന്‍, സുരേഷ് കൃഷ്ണ, മണിയന്‍ പിള്ള രാജു, കുഞ്ചന്‍, അശോകന്‍, സുനില്‍ സുഖദ, അതുല്യ, ശാന്തി പ്രിയ എന്നിവരും അഭിനയിക്കുന്നുണ്ട്. പഞ്ചവർണതത്ത എന്ന ചിത്രത്തിന് ശേഷം പിഷാരടി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഗാനമേള പാട്ടുകാരനായ കലാസദന്‍ ഉല്ലാസായി മമ്മൂട്ടി വേഷമിടുന്ന ഗാനഗന്ധര്‍വ്വനില്‍ പുതുമുഖം വന്ദിതയാണ് നായിക ആയി എത്തുന്നത്.

Leave A Reply