ഇന്ന് തിരുവോണം; ആഘോഷനിറവിൽ മലയാളികള്‍

തിരുവനന്തപുരം: ലോകമെമ്പാടുമുള്ള മലയാളികള്‍ ഇന്ന് തിരുവോണം ആഘോഷിക്കുന്നു. ദുഃഖവും ദുരിതവും മാറ്റി വച്ച്‌ മാവേലി തമ്പുരാനെ വരവേല്‍ക്കുകയാണ് നാടും ന​ഗരവും. രണ്ടുവട്ടം തകർത്തെറിഞ്ഞ പ്രളയദുരന്തത്തെ അതിജീവിച്ചു കൊണ്ടാണ് കേരളം ഇക്കുറി ഓണം ആഘോഷിക്കുന്നത്. കൃഷിയും കാര്‍ഷിക സമൃദ്ധിയും പഴങ്കഥയായി മാറിയിട്ടും മലയാളിയുടെ ഓണാഘോഷങ്ങള്‍ക്ക് പൊലിമ ഒട്ടും കുറവില്ല.

ലോകത്തിന്റെ ഏതറ്റത്തുമുള്ള മലയാളിക്കും ഓണം ഇന്നും ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഓര്‍മ്മയാണ്. മലയാളികള്‍ക്ക് ഒത്തൊരുമയുടെ നിലാവ് പകരുന്ന പൊന്നോണം.അത്തം നാളില്‍ തുടങ്ങിയ ഒരുക്കങ്ങളാണ് തിരുവോണനാളായ ഇന്ന് പൂര്‍ണതയിലെത്തുന്നത്. സം​സ്ഥാ​ന സർക്കാരിന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഓ​ണാ​ഘോ​ഷ​ങ്ങ​ള്‍​ക്ക് ചൊ​വ്വാ​ഴ്ച തി​രു​വ​ന​ന്ത​പു​ര​ത്ത് തു​ട​ക്ക​മാ​യി​രു​ന്നു. എ​ല്ലാ മ​ല​യാ​ളി​ക​ള്‍​ക്കും സ​ന്ദ​ര്‍​ശ​ക​ര്‍​ക്കും മലയാളം എക്സ്പ്രസ് ന്യൂസിന്റെ ഓ​ണാ​ശം​സ​ക​ള്‍!

Leave A Reply