ഇ​റാ​ക്കി​ൽ തി​ക്കി​ലും തി​ര​ക്കി​ലും പെ​ട്ട് 31 പേ​ര്‍ മ​രി​ച്ചു

ബാ​ഗ്ദാ​ദ്: ഇറാഖില്‍ ശിയാ പുണ്യനഗരമായ കര്‍ബലയില്‍ തിക്കിലും തിരക്കിലും പെട്ട് 31 തീര്‍ഥാടകര്‍ മരിച്ചു. നൂറ് പേര്‍ക്ക് പരിക്കേറ്റതായും മരണസംഖ്യ ഇനിയും ഉയരുമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഇസ്‌ലാമിക ചാന്ദ്ര കലണ്ടറിന്റെ ആദ്യ മാസമായ മുഹര്‍റത്തിന്റെ പത്താം തിയതി വരുന്ന ആശുറായ്ക്കായി ഓരോ വർഷവും ദശലക്ഷക്കണക്കിന് ഷിയ മുസ്‌ലിം തീർഥാടകരാണ് കര്‍ബലയിലേക്ക് എത്തുന്നത്. ഇത്തരത്തില്‍ ആശൂറാ ചടങ്ങിന് എത്തിയവരാണ് ദുരന്തത്തില്‍പെട്ടത്. ഇമാം ഹുസൈന്‍ മസ്ജിദിലേക്ക് ആയിരക്കണക്കിന് തീര്‍ഥാടകര്‍ ഇരച്ചു കയറിയപ്പോള്‍  തിക്കും തിരക്കും ഉണ്ടാവുകയായിരുന്നു. തീ​ർ​ത്ഥാ​ട​ന കേ​ന്ദ്ര​ത്തി​ലേ​ക്കു​ള്ള ന​ട​പ്പാ​ത​ ത​ക​ർ​ന്നു​വീ​ണ​തോ​ടെ ആ​ളു​ക​ൾ ചി​ത​റി​യോ​ടു​ക​യാ​യി​രു​ന്നു. ഇ​താ​ണ് അ​പ​ക​ട​ത്തി​ന്‍റെ തീ​വ്ര​ത വ​ർ​ധി​പ്പി​ച്ച​തെന്ന് അധികൃതർ അറിയിച്ചു.

ഇറാഖിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കര്‍ബലയിലേക്ക് പതിനായിരക്കണക്കിന് ആളുകളാണ് പ്രതിവര്‍ഷം ഈ ചടങ്ങിന് എത്തുന്നത്. സമീപ കാലത്ത് ഇറാഖിലുണ്ടായ ഉണ്ടായ ഏറ്റവും വലിയ അപകടമാണിത്.

Leave A Reply