‘എടക്കാട് ബറ്റാലിയന്‍ 06’ന്റെ പുതിയ പോസ്റ്റർ റിലീസ് ചെയ്തു

ടോവിനോ തോമസ് നായകനായെത്തുന്ന ‘എടക്കാട് ബറ്റാലിയന്‍ 06’ എന്ന സിനിമയുടെ ഓണം സ്പെഷ്യൽ പോസ്റ്റർ റിലീസ് ചെയ്തു. നവാഗതനായ സ്വപ്‌നേഷ് കെ. നായർ സംവിധാനം ചെയ്യുന്ന ചിത്രമാണ് എടക്കാട് ബറ്റാലിയൻ 06. കോഴിക്കോടാണ് സിനിമയുടെ ചിത്രീകരണം നടന്നത്.

സംയുക്ത മേനോൻ നായികയായി എത്തുന്ന ചിത്രത്തിൽ രൺജി പണിക്കർ, പി. ബാലചന്ദ്രൻ , അലൻസിയർ, ജോണി ആന്റണി, ഹരീഷ് കണാരൻ, കൊച്ചുപ്രേമൻ, സിബി ജോസ്, ഷാനു തോമസുകുട്ടി, ശാന്തി ലാൽ, മാളവികാ മേനോൻ, സ്വാസിക, മഞ്ജു സതീഷ്, സുധീഷ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. ചിത്രത്തിന്റെ ഛായാഗ്രാഹകൻ സീനു സിദ്ധാർഥാണ്.

Leave A Reply