9 കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ യുവാവിന് വധശിക്ഷ

ഭുവനേശ്വർ: ഒൻപതു വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ യുവാവിന് വധശിക്ഷ വിധിച്ച് കോടതി. ഒഡീഷ സ്വദേശിയായ കാലിയ മന്ന എന്ന 35 കാരനാണ് ജഗത്സിംഗ്പുർ പ്രത്യേക പോക്സോ കോടതി വധശിക്ഷ വിധിച്ചത്. ജഗത്സിംഗ്പുർ പ്രത്യേക പോക്സോ കോടതി വിധിക്കുന്ന ആദ്യ വധശിക്ഷ കൂടിയാണിത്.കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമങ്ങൾ തടയുന്ന നിയമ പ്രകാരമുള്ള കുറ്റങ്ങൾ ചുമത്തിയ മന്നയ്ക്ക്, ഇരുപത്തിയഞ്ചോളം സാക്ഷി മൊഴികളുടെയും മറ്റ് തെളിവുകളുടെയും അടിസ്ഥാനത്തിലാണ് പ്രത്യേക പോക്സോ കോടതി വധശിക്ഷ വിധിച്ചത്.

2018 മാർച്ച് 20 നാണ് ശിക്ഷയ്ക്കാസ്പദമായ സംഭവം നടന്നത്. വീടിന് സമീപം കളിച്ചു കൊണ്ടു നില്‍ക്കുകയായിരുന്ന കുട്ടിയെ പ്രലോഭിപ്പിച്ച് സമീപത്തെ ആളൊഴിഞ്ഞ പ്രദേശത്തെ് എത്തിച്ച ശേഷം പീഡിപ്പിച്ചു കൊലപ്പെടുത്തുകയായിരുന്നു.

സംഭവം പുറത്തു പറയുമെന്ന ഭയത്തില്‍ കുട്ടിയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മ‍ൃതദേഹം അവിടെത്തന്നെ ഉപേക്ഷിക്കുകയായിരുന്നു. തൊട്ടടുത്ത ദിവസമാണ് കുട്ടിയുടെ മൃതദേഹം കണ്ടെടുക്കുന്നത്. ലഭിച്ച തെളിവുകളുടെയും സാക്ഷി മൊഴികളുടെയും അടിസ്ഥാനത്തിൽ മന്നയെ അതേ ദിവസം തന്നെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.

Leave A Reply