കോഴിക്കോട് കാറും വാനും കൂട്ടിയിടിച്ചു; 2 പേര് മരിച്ചു
പന്നിയങ്കര: കോഴിക്കോട് വാഹനാപകടത്തിൽ രണ്ടു പേർ മരിച്ചു. തിരുവോണ ദിനത്തിൽ പുലർച്ചെ പന്നിയങ്കരയിലാണ് അപകടമുണ്ടായത്. വൈദ്യരങ്ങാടി സ്വദേശി മുനവർ, ബേപ്പൂർ സ്വദേശി ഷാഹിദ് ഖാൻ എന്നിവരാണ് മരിച്ചത്.
പാല് കയറ്റി വന്ന പിക്ക് അപ്പ് വാന്‍ കാറിലിടിച്ചാണ് അപകടം. നാല് പേര്‍ക്ക് പരുക്കേറ്റു. മീഞ്ചന്ത സ്വദേശികളാണ് കാറിലുണ്ടായിരുന്നത്. ബുധനാഴ്ച പുലര്‍ച്ചെ 4.45ഓടെയായിരുന്നു അപകടം. പരുക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വാഹനങ്ങളില്‍ കുടുങ്ങിയവരെ ബീച്ചില്‍ നിന്നും മൂന്ന് ഫയര്‍യൂണിറ്റുകളെത്തിയാണ് പുറത്തെടുത്തത്.