ബിഎസ് VI പതിപ്പുള്ള പുതിയ ആക്ടിവ 125 നാളെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും 

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ വാങ്ങിക്കുന്ന സ്‌കൂട്ടർ ആണ് ആക്ടിവ. വിപണിയിൽ എത്തിയ നാൾ മുതൽ വാഹനത്തിന് മികച്ച അഭിപ്രായമാണ്. പല വിഭാഗത്തിൽ ആക്ടിവ കമ്പനി ഇറക്കി. ഇവയെല്ലാം വിപണിയിൽ നല്ല രീതിയിൽ മുന്നേറുകയും ചെയ്തു. ഇപ്പോൾ  ബിഎസ് VI പതിപ്പുള്ള പുതിയ ആക്ടിവ 125 ഇറക്കാൻ പോവുകയാണ് കമ്പനി. സ്‌കൂട്ടർ നാളെമുതൽ ഇന്ത്യൻ വിപണിയിൽ എത്തിത്തുടങ്ങും. മലിനീകരണ നിയന്ത്രണ മാനദണ്ഡത്തില്‍ ബിഎസ് VI പതിപ്പാണ് നാളെ വിപണിയിൽ എത്തിത്തുടങ്ങുന്നത്.

ഈ വര്‍ഷം ജൂണിലാണ് ഹോണ്ട ബിഎസ് VI  പതിപ്പ് ഇന്ത്യയിൽ അവതരിപ്പിച്ചത്. വായു മലിനീകരണം വലിയ തോതില്‍ കുറയ്ക്കാന്‍ ബിഎസ് VIന് കഴിയും.  2020 ഏപ്രില്‍ ഒന്ന് മുതല്‍ രാജ്യത്ത് പുതിയതായി ഇറക്കുന്ന വാഹനങ്ങൾക്കെല്ലാം ബിഎസ് VI എൻജിൻ നിർബന്ധമാണ്.  സൈഡ് സ്റ്റാന്‍ഡ് ഇന്‍ഡികേറ്റര്‍, എക്‌സ്റ്റേണല്‍ ഫ്യുവല്‍ ക്യാപ്, എല്‍ഇഡി ഹെഡ്‌ലാമ്പ് എന്നിവ ബിഎസ് VI ആക്ടിവയെ അല്‍പം വ്യത്യസ്തമാക്കും. ഐഡില്‍ സ്റ്റാര്‍ട്ട് സ്റ്റോപ്പ് സിസ്റ്റവും വാഹനത്തിന് നൽകിയിട്ടുണ്ട്.

Leave A Reply