സോഷ്യല്‍ മീഡിയയില്‍ ചിരി പടര്‍ത്തി ലൈസൻസും ആർസി കാർഡും ഹെൽമെറ്റിൽ ഒട്ടിച്ച് യുവാവ്

ട്രാഫിക് നിയമലംഘനത്തിന്റെ പിഴ കുത്തനെ ഉയർത്തിയതോടെ രസകരമായ പല വാർത്തകളും പുറത്തു വന്നിരുന്നു. ഉയർന്ന പിഴയിൽ നിന്ന് രക്ഷപെടാൻ വഡോദരയിലുള്ള നിന്നൊരാൾ ചെയ്തതറിഞ്ഞ് ചിരിയിലാണ് സോഷ്യല്‍ ലോകം.

തന്റെ ഇരുചക്രവാഹനത്തിന്റെ രേഖകളെല്ലാം ഹെല്‍മറ്റിൽ‌ ഒട്ടിച്ചാണ് റാം ഷായുടെ ഇപ്പോഴത്തെ യാത്ര. ലൈസൻസ്, ആർ സി കാർഡ്, ഇൻഷുറൻസ് സ്ലിപ് എന്നിങ്ങനെ എല്ലാ കാർഡുകളും ഹെൽമറ്റിൽ ഒട്ടിച്ചു ചേർത്തിരിക്കുകയാണ് ഷാ.

പുതുക്കിയ ട്രാഫിക് നിയമങ്ങളും പിഴയുമെല്ലാം ഗുജറാത്തിൽ വരും ദിവസങ്ങളിൽ പ്രാബല്യത്തിൽ വരും.

ഹെല്‍മറ്റ്, സീറ്റ് ബെല്‍റ്റ് എന്നിവ ധരിക്കാതെ വാഹനം ഓടിക്കുകയാണെങ്കില്‍ നിലവിലുള്ള പിഴയായ 100 രൂപയ്ക്ക് പകരം പുതുതായി ഏര്‍പ്പെടുത്തിയത് 1000 രൂപയാണ്. അതുപോലെ മദ്യപിച്ച് വാഹനമോടിച്ചാല്‍ 10,000 രൂപയാണ് പുതുക്കിയ പിഴ, കൂടാതെ ആറ് മാസം തടവും. പണ്ട് ഇത് 2000 ആയിരുന്നു.

Leave A Reply