ഹൊറർ ചിത്രം ദമയന്തി നാല് ഭാഷകളിൽ ഒരുങ്ങുന്നു

മലയാളം ഉൾപ്പെടെ നാല് ഭാഷകളിലായി ഹൊറർ ചിത്രം ദമയന്തി ഒരുങ്ങുന്നു. നവരസൻ സംവിധാനവും നിർമ്മാണവും നിർവ്വഹിക്കുന്ന ചിത്രത്തിൽ രാധിക കുമാരസ്വാമിയാണ് നായിക. ബജരംഗി ലോകി, സാധു കോകില, തബല നാനി, മിത്ര, ഗിരി, മജാ ടോക്കീസ് പവൻ, കെംപ ഗൗഡ, ശരൺ ഉൾതി, കാർത്തിക്, നവീൻ കൃഷ്ണ, മൈസൂർ ബാല, അനുഷ, അഞ്ജന, വീണ സുന്ദർ എന്നിവരാണ് മറ്റു താരങ്ങൾ. ആർ.എസ്. ഗണേഷ് നാരായൺ ആണ് സംഗീതം. ക്യാമറ പി.കെ.എച്ച്. ദാസ്.

90കളിൽ നടക്കുന്ന കഥയാണ് ദമയന്തിയുടേത്. ദേവപുര രാജ കുടുംബത്തിലെ രാജേന്ദ്ര വർമ്മയുടെ ഏക പുത്രിയാണ് ദമയന്തി. വൈദ്യത്തിൽ അഗ്രഗണ്യയാണ് ദമയന്തി. ഇവരുടെ അകന്ന ബന്ധുവായ ഭൈര സ്വത്തിനും പണത്തിനും വേണ്ടി ആ കുടുംബം മുഴുവനും കൊന്നൊടുക്കുന്നു. 20 വർഷങ്ങൾക്ക് ശേഷം നായകന്റെയും സുഹൃത്തുക്കളുടെയും സഹായത്താൽ പ്രതികാരം വീട്ടുന്ന ദമയന്തിയുടെ കഥയാണ് ചിത്രം. ഹൊറർ, ത്രില്ലർ, കോമഡി വിഭാഗങ്ങളിലൂടെ കഥ കടന്നു പോകുന്നു.

Leave A Reply