അഞ്ച് ദിവസത്തിനുള്ളില്‍ ഒഴിയണം; ഫ്ളാറ്റ് ഉടമകള്‍ക്ക് നഗരസഭ നോട്ടീസ് നല്‍കി

കൊ​ച്ചി: മ​ര​ടി​ലെ ഫ്ളാ​റ്റു​ക​ളി​ലെ താ​മ​സ​ക്കാ​ർ ഒ​ഴി​യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ന​ഗ​ര​സ​ഭ ഉ​ട​മ​ക​ൾ​ക്ക് നോ​ട്ടീ​സ് ന​ൽ​കി. അ​ഞ്ച് ദി​വ​സ​ത്തി​ന​കം ഒ​ഴി​യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് നോ​ട്ടീ​സ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. മ​ര​ട് ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി ഉ​ൾ​പ്പെ​ടെ ഉ​ദ്യോ​ഗ​സ്ഥ​ർ എ​ത്തി​യാ​ണ് ഉ​ട​മ​ക​ൾ​ക്ക് നോ​ട്ടീ​സ് ന​ൽ​കി​യ​ത്.

ചൊ​വ്വാ​ഴ്ച ചേ​ർ​ന്ന അ​ടി​യ​ന്ത​ര കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ ഫ്ളാ​റ്റ് ഉ​ട​മ​ക​ൾ​ക്ക് നോ​ട്ടീ​സ് ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ചി​രു​ന്നു. ഫ്‌​ളാ​റ്റു​ക​ൾ പൊ​ളി​ക്ക​രു​തെ​ന്നാ​വ​ശ്യ​പ്പെ​ടു​ന്ന പ്ര​മേ​യ​വും കൗ​ൺ​സി​ൽ പാ​സാ​ക്കി. ഫ്ളാ​റ്റ് പൊ​ളി​ക്കാ​ന്‍ താ​ത്പ​ര്യ​പ​ത്രം ക്ഷ​ണി​ച്ച് ന​ഗ​ര​സ​ഭ ചൊ​വ്വാ​ഴ്ച പ​ത്ര​ങ്ങ​ളി​ൽ പ​ര​സ്യം ന​ൽ​കു​ക​യും ചെ​യ്തു. നി​യ​ന്ത്രി​ത സ്ഫോ​ട​ന​ത്തി​ലൂ​ടെ പൊ​ളി​ക്കാ​നാ​ണ് തീ​രു​മാ​നം. ഇ​തി​നാ​യി വി​ദ​ഗ്ധ​രു​ടെ പാ​ന​ല്‍ ത​യാ​റാ​ക്കും.ഫ്ളാ​റ്റ് പൊ​ളി​ക്കു​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ഉ​ട​മ​ക​ൾ തി​രു​വോ​ണ ദി​വ​സം നി​രാ​ഹാ​ര​മി​രി​ക്കും.

Leave A Reply