ആർഡിഎക്സ് ലവിന്റെ ട്രെയിലര്‍ റീലിസ് ചെയ്തു

തെന്നിന്ത്യൻ ഗ്ലാമർ താരം പായല്‍ രജ്പുത് നായികയാകുന്ന പുതിയ തെലുങ്കുചിത്രം ആർഡിഎക്സ് ലവിന്റെ ട്രെയിലര്‍ റീലിസ് ചെയ്തു. സിനിമയുടെ ടീസർ മേനീപ്രദർശനത്താൽ വിവാദം തീർത്തിരുന്നു. ട്രെയിലറിൽ ഗ്ലാമർ രംഗങ്ങൾക്കു പകരം പായലിന്റെ ആക്‌ഷൻ രംഗങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ശങ്കര്‍ ഭാനു സംവിധാനം ചെയ്യുന്ന ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റാണ് സെന്‍സര്‍ ബോര്‍ഡ് നല്‍കിയിരിക്കുന്നത്. ഇതേ നടി നായികയായി എത്തിയ ആർഎക്സ് 100 എന്ന ചിത്രവും റിലീസിനു മുമ്പേ ഗ്ലാമർ രംഗങ്ങളുടെ പേരിൽ ആരോപണങ്ങൾ നേരിട്ടിരുന്നു.

Leave A Reply