വീട് കയറി ആക്രമണം ; മൂന്നുപേർക്ക് പരുക്ക്

പള്ളുരുത്തി:  പള്ളുരുത്തിയിൽ ജയലക്ഷ്മി തിേയറ്ററിനു സമീപം രാത്രി വീട് കയറി ആക്രമിച്ച സംഭവത്തിൽ മൂന്നുപേർക്ക് പരുക്കേറ്റു .പള്ളുരുത്തി സംസം വീട്ടിൽ റഹീം, ഭാര്യ കുഞ്ഞുമോൾ, അയൽവാസി ഷംസുദ്ദീൻ എന്നിവർക്കാണ് നേരെയാണ് മർദ്ദനം ഉണ്ടായത് . ഞായറാഴ്ച രാത്രി ഒമ്പത് മണിയോടെയായിരുന്നു സംഭവം. മദ്യപിച്ചെത്തിയ രണ്ടു പേർ ചേർന്ന് വീടിന്റെ ഗേറ്റ് വലിയ കല്ലുപയോഗിച്ച് തകർക്കുകയും വീടിന്റെ മുറ്റത്തെത്തി ഇവർ വീട്ടുകാരെ ആക്രമിക്കുകയും ചെയ്തെന്നാണ് പരാതി.

Leave A Reply