കോണ്‍ഗ്രസിന് പാര്‍ലമെന്ററി സമിതികളുടെ അധ്യക്ഷപദവിയും നഷ്ടമാകുന്നു

ന്യൂഡല്‍ഹി: ലോക് സഭാ തിരഞ്ഞെടുപ്പിലേറ്റ ദയനീയ പരാജയത്തിന് പിന്നാലെ പാര്‍ലമെന്ററി സമിതികളുടെ അധ്യക്ഷപദവിയും കോണ്‍ഗ്രസിന് നഷ്ടമാകുന്നു.ധനം, വിദേശകാര്യ സമിതികളുടെ അധ്യക്ഷപദവി കോണ്‍ഗ്രസിന് നല്‍കില്ലെന്ന് കേന്ദ്രം അറിയിച്ചു . പാര്‍ലമെന്റില്‍ കോണ്‍ഗ്രസിന്റെ അംഗബലം കുറഞ്ഞതാണ് അധ്യക്ഷപദവി നല്‍കാതിരിക്കാന്‍ കാരണമെന്ന് കേന്ദ്രം വ്യക്തമാക്കി.

ആഭ്യന്തരകാര്യ സമിതിയുടെ അധ്യക്ഷനായി രാജ്യസഭ പ്രതിപക്ഷ ഉപനേതാവ് ആനന്ദ് ശര്‍മയെ നിയമിക്കും. നിലവിലെ അധ്യക്ഷനായ പി. ചിദംബരത്തെ മാറ്റാനാണ് സര്‍ക്കാര്‍ തീരുമാനം.

 

Leave A Reply