മോഹൻലാലിൻറെ ഓണാഘോഷം ബിഗ് ബ്രദറിനൊപ്പം

മോഹൻലാലിൻറെ ഓണാഘോഷം ബിഗ് ബ്രദർ ചിത്രത്തിന്റെ സെറ്റിൽ നടന്നു. സംവിധായകൻ സിദ്ധിഖ്, നടന്മാരായ ടിനി ടോം, വിഷ്ണു ഉണ്ണികൃഷ്ണൻ എന്നിവർക്കൊപ്പം സെറ്റിൽ സദ്യ ഉണ്ണുന്ന മോഹൻലാലിൻറെ ചിത്രമാണ് ഇപ്പോൾ വൈറലാകുന്നത്. 2013-ല്‍ പുറത്തു വന്ന ലേഡീസ് ആന്റ് ജെന്റില്‍മാനു ശേഷം സംവിധായകൻ സിദ്ദിഖും മോഹന്‍ലാലും ഒത്തുചേരുന്ന ചിത്രമാണ് ബിഗ് ബ്രദർ. വിയറ്റ്‌നാം കോളനിയിലാണ് ഇരുവരും ആദ്യമായി ഒത്തു ചേർന്നത്.

ഈ മോഹൻലാൽ ചിത്രത്തിലൂടെ ബോളിവുഡ് താരം അർബാസ് ഖാൻ മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുകയാണ്.

Leave A Reply